Sunday, April 1, 2012

നെല്ലിയാമ്പതി ഭാഗം 1

നെല്ലിയാമ്പതി. എനിക്ക് മുന്നാര്‍ പോലെ എന്നും പ്രിയപ്പെട്ട ഇടം.
..................................................................................................................

നെല്ലിയാമ്പതി മലയുടെ മുകളില്‍ ഹില്‍വ്യൂ സ്റ്റേഷന്‍സ് അനവധി ഉണ്ട്. മാനും കാട്ടുപോത്തും മലയണ്ണാന്‍,കാട്ടുപന്നി,കീരി ഇവയൊക്കെ ഇവിടെ പതിവുകാഴ്ച. തേയിലത്തോട്ടങ്ങളും കാട്ടരുവികളും നിറഞ്ഞ ഈ സ്ഥലങ്ങള്‍ നടന്നു കാണാന്‍ രണ്ടു ദിവസം എങ്കിലും വേണം.

മരക്കുട്ടങ്ങള്‍ക്ക് മീതെ മീനചുടിന്‍റെ തലോടല്‍ ഏറ്റ് കോടമഞ്ഞ് പതുക്കെ വിട്ടു മാറുന്നതേ ഉള്ളു.ഏഴ് മണി ആയിട്ടും ചെക്ക്‌പോസ്റ്റിനടുത്തേയ്ക്കുള്ള വഴി തെളിഞ്ഞു കാണാന്‍ വയ്യ.നെല്ലിയാമ്പതി- 20km. ഒരു ബോര്‍ഡ്‌കണ്ടു.നാലഞ്ചു കാറുകള്‍ ചെക്കിങ്ങിനായി മീഡിയനുമുന്നില്‍ കാത്തുകിടക്കുന്നു..ഗാര്‍ഡ്‌ കയര്‍ ഉയര്‍ത്തിയപ്പോള്‍ ഓരോ വണ്ടികള്‍ ഇടത്തോട്ടുള്ള വളവുകള്‍ തിരിഞ്ഞ് മലമ്പാതയിലൂടെ കയറിത്തുടങ്ങി.വാഹനങ്ങളുടെ ഇരമ്പല്‍ കേട്ട്കാട്ടുപക്ഷികള്‍ കുട്ടത്തോടെ ഒച്ചവെച്ചു.നെല്ലിയാമ്പതി മലയിലേക്ക് സ്വാഗതം പറയുന്നപോലെ......നാലഞ്ചു ഹെയര്‍പിന്‍ വളവുകള്‍ തിരിഞ്ഞപ്പോഴേയ്ക്കും മലയണ്ണാന്‍റെ കരച്ചിലും കാട്ടുകോഴിയുടെ കൂവലും കേട്ടുതുടങ്ങി.
page:2
കുത്തനെയുള്ള റോഡിലുടെ ഹോണ്‍ മുഴക്കി കടന്നുപോകുന്ന വാഹനങ്ങളില്‍ ഉല്ലാസയാത്രക്കാരുടെ പാട്ടും മേളവും.മഴക്കാലത്ത്‌ വെള്ളച്ചാട്ടംകൊണ്ട് നെല്ലിയാമ്പതിയുടെ ഭംഗി കുട്ടുന്ന ഒരു ചപ്പാത്തി നോട് ചേര്‍ന്ന്‍ കുറെ ആളുകള്‍ വിശ്രമിക്കുന്നു.തണലും കലുങ്കും ചേര്‍ന്ന് ഈ ചരിവ് ഒരു ഇടത്താവളം ആയി മാറിയിരിക്കുന്നു.
വലിയൊരു വളവിന്‍റെ ഓരം ചേര്‍ന്ന്‍ നേരെ കയറിചെല്ലുന്നത് ചെറുനെല്ലി ഫോറസ്റ്റ് വാച്ച് ടവറിനു മുന്നിലേക്ക്.ഇത്രയും നേരം കടന്നുവന്നതിനേക്കാള്‍ റോഡിനു ഇവിടെ വീതിയുണ്ട്.പച്ചപുതച്ച രണ്ടു മലകളുടെ താഴ്വരകളും അങ്ങുദൂരെ പോത്തുണ്ടി ഡാമും ഇവിടെ നിന്നാല്‍ കാണാം.നെന്മാറ വനവികസന ഏജന്‍സി ഈ ഫോറസ്റ്റ് വാച്ച് ടവറില്‍ എത്തുമ്പോഴാണ് കയറിവന്ന ദൂരം മനസിലാവുക.പോത്തുണ്ടി ഡാമിന്‍റെ ചെരിവിലൂടെ മലമുകളിലേയ്ക്ക് ഒരു വള്ളിപോലെ പുളഞ്ഞു കിടക്കുന്ന റോഡിനരുകില്‍ കൈകാട്ടിയിലേക്കുള്ള ദൂരം കാണിക്കുന്ന ബോര്‍ഡ്‌ കാണാം. 17 km.
മുകളില്‍ നിന്ന്‍ വരുന്ന വാഹനങ്ങളുടെ ശബ്ദംപോലും കേള്‍ക്കാത്തത്രയും വലിയ വളവുകള്‍ ആണ് ഇപ്പോള്‍. വാച്ച് ടവറിനടുത്ത് കഴിഞ്ഞ ദിവസം ആനയിറങ്ങിയ കാര്യം ചായക്കടയിലിരുന്ന് ഡാമിലെ ജോലിക്കാര്‍ പറഞ്ഞിരുന്നു.

3 comments:

  1. ഇത് എങ്ങനെ ഒപിച്ചു , ആരെങ്കിലും മോഷ്ടിച്ചതാണ് എന്ന് പറയുമോ ?

    ReplyDelete
  2. ആരും ഇതിന് അവകാശം പറഞ്ഞു വരില്ല. ഇത് എന്‍റെ സ്വന്തം സൃഷ്ടിയാണ്‌.

    ReplyDelete
  3. ഇതിന്‍റെ ബാക്കി ഭാഗം ഉടനെ പോസ്റ്റ്‌ ചെയ്യുന്നതാണ്.ദയവായി കാത്തിരിക്കുക. കമന്‍റ് ഇട്ടതിന് നന്ദി.

    ReplyDelete