ഭാഗം -2
കാറ്റിന് കുളിരേറിക്കൊണ്ടിരുന്നു.കാടിന്‍റെ ഇരുട്ട് കുടി വരുന്നു.കുട്ടികളെയും ദേഹത്തു തുക്കി അധികാര ഭാവത്തില്‍ റോഡരുകില്‍ ഓടിക്കളിക്കുന്ന കുരങ്ങന്മാരുടെ ഫോട്ടോ എടുക്കുന്നു കുറേ ആളുകള്‍.ഇതൊക്കെ എത്ര കണ്ടതാ എന്ന ഭാവത്തില്‍ കുഞ്ഞുങ്ങളെയും ഒക്കത്തിരുത്തി മരച്ചില്ലകളില്‍ തുങ്ങി ക്യാമറയ്ക്ക് പോസ് ചെയ്യുന്നു കുരങ്ങന്മാര്‍.ഓരോ തണലിലും ഉണ്ട് ഒരു പറ്റം വാനരന്മാര്‍.
വഴിയുടെ വീതി കുറഞ്ഞു തുടങ്ങി.മീനമാസത്തിലെ കൊടുംചൂടിലും നീരൊഴുക്കുള്ള ഒരു അരുവിക്ക് താഴെ വള്ളിച്ചെടികളുടെ തണലില്‍ മലകയറ്റത്തിന്‍റെ ക്ഷീണം അകറ്റുന്നു ചിലര്‍. കാടിന്‍റെ നിശബ്ദതയാണ് ഈ തിരിവിന്‍റെ ആകര്‍ഷണം. നിരപ്പായ വഴിയിലുടെ നേരെ കയറിചെന്നത് ഒരു ക്ഷേത്രത്തിന്‍റെ മുന്നിലാണ്.നീല നിറത്തിലുള്ള പെയ്ന്‍റ് അടിച്ച ചെറിയ മതിലുകള്‍ ഉള്ള ഈ ക്ഷേത്രം അയ്യപ്പന്‍ കാവ് എന്നാണ് അറിയപ്പെടുന്നത്. ഈ ക്ഷേത്രസമുച്ചയം ഉള്‍പ്പെടുന്ന ഉയര്‍ന്ന തിട്ടയെ അയ്യപ്പന്‍ തിട്ട എന്നും വിളിക്കുന്നു.അസ്തമയ സുര്യനെ കാണാനും പ്രഭാത സവാരിക്കും കാട്ടാനകള്‍ ഇവിടെ എത്തുന്നതും ഗതാഗതം മുടക്കുന്നതും സ്ഥിരം കാഴ്ച.
നുറ്റാണ്ടുകളുടെ പഴക്കമുള്ള വലിയ മരങ്ങള്‍ നിറഞ്ഞ കാടിനു നടുവിലുടെയുള്ള റോഡ് ഒരു ജങ്ഷനില്‍ എത്തി. കൈകാട്ടി എന്നാണ് ഈ സ്ഥലത്തിന്‍റെ പേര്.നെല്ലിയാമ്പതിയിലേക്ക് തിരിയുന്നത് ഇവിടെ നിന്നാണ്.ഇടത്തോട്ട്
നെല്ലിയാമ്പതിയുടെ കിഴക്കും പടിഞ്ഞാറും വടക്കും തെക്കുമായി നടന്നു കാണാന്‍ ഒരുപാടു സ്ഥലങ്ങള്‍ ഉണ്ട്. സെപ്റ്റംബര്‍ മുതല്‍ ജുണ്‍ വരെയാണ് നെല്ലിയാമ്പതിയില്‍ സീസണ്‍. ഈ സമയത്ത് നാലും അഞ്ചും സിനിമകള്‍ക്ക് ലൊക്കേഷന്‍ ആകും ഈ വനപ്രദേശം. തമിഴ്, തെലുങ്ക് സിനിമകളുടെ സ്ഥിരം ലൊക്കേഷന്‍ ആണ് നെല്ലിയാമ്പതി എന്ന അറിവ് ഞങ്ങള്‍ക്ക് ഒരു പുതുമയായി തോന്നി. ഈ മലമടക്കുകളും ഹില്‍വ്യൂ പോയിന്‍റുകളും മലയാളികള്‍ കണ്ടത് ഭ്രമരത്തിലും അപരിചിതനിലുമാണ്.2.5 km സഞ്ചരിച്ചാല്‍ നെല്ലിയാമ്പതി.

This comment has been removed by the author.
ReplyDeleteവർഷങ്ങൾക്കുശേഷം ഇങ്ങനെ ഒരു ബ്ലോഗ് ഉണ്ടായിരുന്നു എന്നത് തിരിച്ചറിഞ്ഞത് ഇന്നാണ്
ReplyDelete